ഭാഗപത്ര നിരക്കില്‍ ഇളവ്: തീരുമാനം ഇന്ന്

195

തിരുവനന്തപുരം: കുടുംബാംഗങ്ങള്‍ തമ്മിലെ ഭാഗപത്ര നിരക്കില്‍ ഇളവു വരുത്തുന്നതിനെക്കുറിച്ച് ധനവകുപ്പിന്റെ സബ്‌ജക്ട് കമ്മിറ്റി ഇന്നു ചര്‍ച്ച ചെയ്യും.
ഭാഗപത്രം, ഒഴിമുറി എന്നിവക്കുളള മുദ്രപത്ര നിരക്ക് ബജറ്റില്‍ മൂന്നു ശതമാനം കൂട്ടിയതു വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. അഞ്ച് സെന്റ് വരെയുള്ള ഭൂമി കൈമാറ്റങ്ങള്‍ക്ക് ഇളവ് ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് ധനവകുപ്പ് ആലോചിക്കുന്നുണ്ട്.
നഗരങ്ങളിലും ഗ്രാമങ്ങളിലും ഭാഗപത്രത്തിന് വ്യത്യസ്ത നിരക്ക് ഏര്‍പ്പെടുത്താനും ആലോചനയുണ്ട്.