എം.ജി സര്‍വ്വകലാശാലയില്‍ ഡിഗ്രി പാസ്സായവര്‍ ഇനി ഒരു വര്‍ഷം വെറുതെയിരിക്കേണ്ടി വരും

211

കുളിപ്പിച്ച് കുളിപ്പിച്ച് കുഞ്ഞിനെ ഇല്ലാതാക്കുന്ന അവസ്ഥയിലാണ് എം.ജി സര്‍വ്വകലാശാലയിലെ ഡിഗ്രി പരീക്ഷ നടത്തിപ്പും ഫലപ്രഖ്യാപനവും. പരീക്ഷ നടത്തിപ്പ് പരിഷ്കരിച്ചപ്പോള്‍ കൂട്ടത്തോല്‍വിയാണുണ്ടായത്. ഇതിനിടയിലും ജയിച്ചു കയറിവര്‍ക്ക് ഉപരി പഠനത്തിന് കഴിയാത്ത ഗതികേടിലുമായി. ഫലപ്രഖ്യാപന നടപടികള്‍ ഇഴഞ്ഞപ്പോള്‍ ബിരുദ കോഴ്‌സുകളുടെ കഴിഞ്ഞ വര്‍ഷത്തെ ഫലം വന്നത് കഴിഞ്ഞ ദിവസങ്ങളില്‍ മാത്രമാണ്. അപ്പോഴേയ്‌ക്കും എം.ജി സര്‍വകലാശാലയിലെ തന്നെ ബി.എ‍ഡ് പ്രവേശനം കഴിഞ്ഞു. കഴിഞ്ഞമാസം 30നായിരുന്നു അപേക്ഷിക്കാനുള്ള അവസാന തീയതി. കഴിഞ്ഞ മാസം ആറില്‍ നിന്ന് 30ലേക്ക് അപേക്ഷിക്കാനുള്ള സമയം നീട്ടിയിട്ടും ഡിഗ്രി ഫലം എംജി സര്‍വകലാശാല പ്രഖ്യാപിച്ചില്ല. സര്‍വകലാശാലയുടെ കീഴിലെ തന്നെ കോളജുകളിലും സെന്ററുകളിലും
എം.ജിയുടെ ഫലം വന്നപ്പോള്‍ ഇതര സര്‍വകലാശാലകളിലെ പി.ജി പ്രവേശന നടപടികളും ഏതാണ്ട് പൂര്‍ത്തിയായിരുന്നു. അതു കൊണ്ട് തന്നെ എം.ജിയുടെ കീഴിലെ ബിരുദ ബിരുദാന്തര ബിരുദ പ്രവേശനമാണ് ഇത്തവണ പാസായവര്‍ക്കുള്ള ആശ്രയം. പ്രശ്‍നം പരിഹാരിക്കാന്‍ ബി.എഡിന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുമെന്നാണ് സര്‍വകലാശാല അധികൃതരുടെ പ്രതികരണം. അതേ സമയം കോളേജുകളിലും സെന്ററുകളിലും സീറ്റൊഴിവില്ലെന്നാണ് ലഭ്യമാകുന്ന വിവ