എയ്ഡഡ് വിദ്യാഭ്യാസ മാനേജ്മെന്റുകൾക്ക് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

283

കണ്ണൂര്‍: സംസ്ഥാനത്തെ എയ്ഡഡ് വിദ്യാഭ്യാസ മാനേജ്മെന്റുകൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി. ഹയര്‍സെക്കണ്ടറിയിലടക്കം സര്‍ക്കാരിന്റെ ശമ്പളവും വാങ്ങി വിദ്യാര്‍ത്ഥി പ്രവേശനത്തിന് ലക്ഷങ്ങൾ ആവശ്യപ്പെട്ട് വിലപേശുകയാണ് ചിലരെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇത് അഴിമതിയിൽ പെടുമെന്നും, നടപടികളുണ്ടാകുമെന്നറിഞ്ഞ് മാറി നിൽക്കുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രി കണ്ണൂരിൽ പറഞ്ഞു. അൺഎയ്ഡഡ് സ്ഥാപനങ്ങളിലെ അക്കാമദമിക് നിലവാരമുയര്‍ത്താൻ സര്‍ക്കാര്‍ കര്‍ശനമായി ഇടപെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.