പൊലീസിന് മുഖ്യമന്ത്രിയുടെ താക്കീത്

183

കൊച്ചി: പൊലീസിന് കടുത്ത താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജനത്തെ ഭയപ്പെടുത്തിയും തലയ്ക്കടിച്ചും രക്തമൊഴുക്കിയും മുന്നോട്ടോ പോകാമെന്ന് കരുതുന്നവര്‍ സര്‍വീസിലുണ്ടാകില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. പൊലീസ് വായ്പാ സഹകരണസംഘത്തിന്റെ യോഗത്തില്‍ വെച്ചായാരുന്നു പിണറായിയുടെ താക്കീത്. പൊലീസുകാരന്‍ പൊതുജനത്തിന്റെ തലയ്ക്കടിക്കുമ്പോള്‍ സര്‍ക്കാരാണ് നാണം കെടുന്നത്. അങ്ങനെ നാണംകെടുത്തുന്ന ഒരാളെയും സര്‍വ്വീസില്‍ വച്ചുപൊറിപ്പിക്കില്ല. ഭരണം മാറിയെന്നുകരുതി ഒരു പൊലീസുകാരനും ആഭ്യന്തരവകുപ്പിന്റെ തലയില്‍ കയറിയിരിക്കാമെന്ന് കരുതേണ്ട. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് തങ്ങള്‍ക്ക് പൊലീസിന്റെ ആവശ്യമില്ല. അവര്‍ പൊതുജനത്തിന്റെ കാര്യം നോക്കായാല്‍ മതിയെന്നും ശക്തമായ ഭാഷയില്‍ പിണറായി പറഞ്ഞു. പൊലീസുകാരന്റെ വയര്‍ലസുകൊണ്ട് തലയ്ക്കടിയേറ്റ കൊല്ലത്തെ സന്തോഷ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സന്തോഷിന്റെ ചികില്‍സാച്ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ ആവശ്യപ്പെട്ടു. കൊല്ലത്ത് യുവാവിനെ തലയ്ക്കടിച്ച ഉദ്യോഗസ്ഥനെതിരെ മാതൃകാപരമായ നടപടി വേണമെന്നും വി എം സുധീരന്‍ ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY