ഇസ്‌ലാമിക് സ്‌റ്റേറ്റ് ശക്തികേന്ദ്രം പിടിക്കുന്നതിന് അമേരിക്കന്‍ പിന്തുണയുള്ള സിറിയന്‍ പോരാളികള്‍ കടുത്ത പോരാട്ടത്തില്‍

148

ദമസ്‌കസ്: വടക്കന്‍ സിറിയയിലെ ഇസ്‌ലാമിക് സ്‌റ്റേറ്റ് ശക്തികേന്ദ്രം പിടിക്കുന്നതിന് അമേരിക്കന്‍ പിന്തുണയുള്ള സിറിയന്‍ പോരാളികള്‍ കടുത്ത പോരാട്ടത്തില്‍. കുര്‍ദ് വിഭാഗക്കാര്‍ക്ക് മുന്‍തൂക്കമുള്ള സിറിയ ഡെമോക്രാറ്റിക് ഫോഴ്‌സസ് നല്‍കിയ അന്ത്യശാസനം ഐസിസ് തള്ളിയതോടെ ഉഗ്രയുദ്ധം തുടരുകയാണ്. നിരവധി സിവിലിയന്‍മാര്‍ക്ക് വ്യോമാക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇവിടെനിന്ന് നൂറുകണക്കിന് സിവിലിയന്‍മാര്‍ പലയായനം ചെയ്യുന്നതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു. ഐസിസ് ഭീകരരരും ഇവിടെനിന്ന് പലായനം തുടങ്ങിയിട്ടുണ്ട്.
സഖ്യസേനയുടെ വ്യോമാക്രമണത്തിന്റെ ബലത്തില്‍ സിറിയന്‍ പോരാളികള്‍ ഐസിസ് ശക്തികേന്ദ്രമായ മന്‍ബിജ് പിടിച്ചടക്കാനാണ് ശ്രമം തുടരുന്നത്. ഇവിടെയുള്ള ഐസിസുകാരെ തുരത്താനാണ് ശ്രമം. ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ ആസ്ഥാനമായ റഖയിലേക്കുള്ള തന്ത്രപ്രധാന പാതയിലാണ് മന്‍ബിജ്. ഇത് പിടിച്ചടക്കാന്‍ കഴിഞ്ഞാല്‍ ഐസിസിന് തന്ത്രപ്രധാനമായ സ്ഥാനം നഷ്ടപ്പെടും.
നിരവധി സ്ഥലങ്ങള്‍ പിടിച്ചെടുത്തതായി സിറിയ ഡെമോക്രാറ്റിക് ഫോഴ്‌സസ് അറിയിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ അവര്‍ യൂ ട്യൂബ് ചാനലിലൂടെ പുറത്തുവിടുന്നുണ്ട്.
അവയില്‍ ചിലത് ഇതാണ്.