കാലിക്കറ്റ് സിന്‍ഡിക്കേറ്റ് യോഗം ഇന്ന്; കേരള പിവിസിയുടെ കോപ്പിയടി ചര്‍ച്ചയാവും

145

കേരള സര്‍വ്വകലാശാല പിവിസി വീരമണികണ്ഠന്റെ ഗവേഷണ പ്രബന്ധം കോപ്പിയടിച്ചതാണെന്ന സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ കണ്ടെത്തല്‍ ഇന്നത്തെ സിന്‍ഡിക്കേറ്റ് യോഗം ചര്‍ച്ച ചെയ്യാന്‍ ഇടയുണ്ട്. തുടര്‍ന്ന് റിപ്പോര്‍ട്ട് സെനറ്റിന് കൈമാറും. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ഈ റിപ്പോര്‍ട്ട് സെനററ് അംഗീകരിച്ചാല്‍ ഗവര്‍ണ്ണര്‍ക്ക് സമര്‍പ്പിക്കും. ബിരുദം നല്‍കാനും, പിന്‍വലിക്കാനുമുള്ള സെനറ്റിന്റെ നിര്‍ദ്ദേശം ഗവര്‍ണ്ണര്‍ കൂടി അംഗീകരിക്കുന്നതോടെ വീരമണികണ്ഠന്റെ ഡോക്ടറ്റേറ്റ് ബിരുദം റദ്ദാകും. പിന്നീട് അദ്ദേഹത്തിന് പി.വി.സി സ്ഥാനത്ത് തുടരാനാകില്ല.
2009ലാണ് എന്‍ വീരമണികണ്ഠന്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് സെക്കോളജിയില്‍ പി.എച്ച്.ഡി ബിരുദം നേടിയത്. ഗവേഷണ പ്രബന്ധം കോപ്പിയടിച്ചതാണെന്ന് ആരോപിച്ച് കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം ജ്യോതികുമാര്‍ ചാമക്കാലയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന് പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കോപ്പിയടി സ്ഥിരീകരിച്ചു.
എല്‍ഡിഎഫ് ഭൂരിപക്ഷമുള്ള സിന്‍ഡിക്കേറ്റ് ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് ആന്റ് സെമസ്റ്റര്‍ സിസ്റ്റത്തിലെ പിജി പ്രവേശനം സംബന്ധിച്ച പരാതികളും അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്