മന്ത്രിസഭ തീരുമാനമെടുത്തു; വി.എസിന് ക്യാബിനറ്റ് പദവിയായി

170

വി.എസ് അച്യുതാനന്ദനെ ഭരണ പരിഷ്കരണ കമ്മിറ്റി അധ്യക്ഷനാക്കാന്‍ സര്‍ക്കാര്‍ ഔദ്ദ്യോഗിക തീരുമാനമെടുത്തു. ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് വി. സംബന്ധിച്ച തീരുമാനമെടുത്തത്.
നിയമസഭാ അംഗമായിരിക്കെ ഭരണ പരിഷ്കരണ കമ്മിറ്റി അധ്യക്ഷന്‍ കൂടിയാകുമ്പോഴുണ്ടാകുന്ന ഇരട്ട പദവി പ്രശ്നം പരിഹരിക്കുന്നതിനായി കഴിഞ്ഞ മാസം 19ന് തന്നെ സംസ്ഥാന നിയമസഭ ഇരട്ട പദവി ഭേദഗതി ബില്‍ പാസാക്കിയിരുന്നു. ഇതോടെ പദവി ഏറ്റെടുക്കുന്നതിനുള്ള നിയമ പ്രശ്നങ്ങള്‍ ഒഴിവാകുകയായിരുന്നു. വി.എസ് അടക്കം മൂന്ന് അംഗങ്ങളായിരിക്കും കമ്മീഷനിലുണ്ടാവുക. സി.പി നായര്‍, നീല ഗംഗാധരന്‍ എന്നിവരായിരിക്കും കമ്മീഷനിലെ മറ്റ് അംഗങ്ങള്‍
തന്റെ പാര്‍ട്ടി പദവിയുടെ കാര്യത്തില്‍ കൂടി തീരുമാനമെടുക്കാതെ ക്യാബിനറ്റ് പദവി ഏറ്റെടുക്കില്ലെന്ന് വി.എസ് നിലപാടെടുത്തിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ ചേര്‍ന്ന് പോളിറ്റ് ബ്യൂറോയും വി.എസ് പദവി ഏറ്റെടുക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.