ഉപതെരെഞ്ഞെടുപ്പ് ഫലം ഇന്ന്

172

തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന 15 വാർഡുകളിലെ ഫലം ഇന്നറിയാം.
ശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരം കോർപ്പറേഷനിലെ പാപ്പനം കോട് വാർഡിൽ പോളിംഗ് 76.38 ശതമാനമാണ്.
എൽഡിഎഫിന് കേവല ഭൂരിപക്ഷമില്ലാത്ത കോർപ്പറേഷനിൽ പാപ്പനംകോട്ടെ ഫലം ഏറെ നിർണ്ണായകമാണ്.
ഫലം നിർണ്ണായകമായ കാസർക്കോട് ജില്ലാ പഞ്ചായത്തിലെ ഉദുമ ഡിവിഷനിൽ 69 ശതമാനമാണ് പോളിംഗ്.
ഉപതെരഞ്ഞെടുപ്പ് നടന്ന ഇടുക്കിയിലെ കൊക്കയാർ പ‌ഞ്ചായത്തിലെ മുളങ്കുന്നം വാർഡിലെയും ഫലം ഏറെ പ്രാധാന്യമുള്ളതാണ്. യുഡിഎഫിനും എൽഡിഎഫിനും ഇവിടെ നിലവിൽ 6 വീതം വാർഡുകളാണുള്ളത്.
രാവിലെ എട്ടിന് വോട്ടെണ്ണൽ തുടങ്ങും. പതിനൊന്നോടെ ഫലമറിയാം.