കോഴിക്കോട് ബസ് മറിഞ്ഞു

176

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യബസ് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക്. നിയന്ത്രണം വിട്ട ബസ് ഒരു ഓട്ടോയിലിടിച്ചശേഷം റോഡിന് കുറുകേ മറിയുകയായിരുന്നു.അപകടത്തിൽ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പേരാമ്പ്ര കൈതക്കലിലാണ് അപകടം.കോഴിക്കോട് കുറ്റ്യാടി റൂട്ടിലോടുന്ന അജുവ എന്ന ബസാണ് അപകടത്തിൽപെട്ടത്. ടിപ്പർ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബസ് നിയന്ത്രണം വിട്ടു.പിന്നീട് ബസ് ഓട്ടോയിലിടിച്ചശേഷം റോഡിന് കുറുകേ മറിയുകയായിരുന്നു.ഇടിയുടെ ആഘാത്തിൽ ഓട്ടോ പൂർണമായും തകർന്നു.ഓട്ടോ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു.
30ലേറെ ബസ് യാത്രക്കാർക്കും പരിക്കുണ്ട്.പരിക്കേറ്റവരെ കൊയിലാണ്ടി, പേരാമ്പ്ര എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. വിദഗ്ദ്ധ ചികിത്സയ്ക്കായി പരിക്കേറ്റവരെ പിന്നീട് കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചു. അപകടത്തെത്തുടർന്ന് മേഖലയിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തിമാറ്റിയശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.