ജീവനക്കാരുടെ പണിമുടക്ക്; രാജ്യത്തെ ബാങ്കിങ് മേഖല പൂര്‍ണ്ണമായി സ്തംഭിച്ചു

168

ബാങ്കിങ് മേഖലയിലെ വിവിധ ട്രേഡ് യൂണിയനുകള്‍ സംയുക്തമായാണ് പണിമുടക്കുന്നത്. മാനേജര്‍മാരും ഓഫീസര്‍മാരും അടക്കമുള്ള 10 ലക്ഷത്തോളം
ജീവനക്കാര്‍‍ സമരത്തില്‍ പങ്കെടുന്നു. ദേശസാത്കൃത ബാങ്കുകളുടെ ലയനം ഒഴിവാക്കുക, പൊതുമേഖലാ ബാങ്കുകളെ സ്വകാര്യ വത്കരിക്കാനുള്ള നീക്കം
ഉപേക്ഷിക്കുക, കോര്‍പ്പറേറ്റ് വായ്പാ കുടിശ്ശികക്കാരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ദേശീയ പണിമുടക്ക്.
യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ നേതൃത്വത്തില്‍ എറണാകുളം നഗരത്തിലെ സെന്‍ട്രല്‍ ബാങ്കിന് മുന്നില്‍ ജീവനക്കാര്‍ ധര്‍ണ നടത്തി.
പൊതു, സഹകരണ, സ്വകാര്യ മേഖലകളിലുള്ള സംസ്ഥാനത്തെ എണ്ണായിരത്തോളം ബാങ്ക് ശാഖകള്‍ അടഞ്ഞ് കിടക്കുകയാണ്. ചെക്ക് ക്ലിയിറിംഗ് കേന്ദ്രങ്ങളെയും സമരം ബാധിച്ചു. അതേസമയം എടിഎമ്മുകള്‍ പ്രവര്‍‍ത്തിക്കുന്നുണ്ട്. ഇന്നത്തെ സൂചന സമരത്തോട് സര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചില്ലെങ്കില്‍ തുടര്‍പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകാനാണ് ജീവനക്കാരുടെ തീരുമാനം.