സൈനിക വാഹനം കൊക്കയിലേക്കു മറിഞ്ഞു രണ്ടു പേര്‍ മരിച്ചു

194

നൈനിറ്റാള്‍: ഉത്തരാഖണ്ഡിലെ ചാമോലി ജില്ലയില്‍ സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനം കൊക്കയിലേക്കു മറിഞ്ഞു രണ്ടു സൈനികര്‍ മരിച്ചു. പരിക്കേറ്റ ഒരു സൈനികനെ രക്ഷപ്പെടുത്തി. കൂടുതല്‍ പേര്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണ്.
സ്ഥലത്ത് കരസേനയും പൊലീസും തിരച്ചില്‍ നടത്തുന്നുണ്ട്. ഉത്തരാഖണ്ഡില്‍ മേഖവിസ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി എത്തിയ കരസേനാ അംഗങ്ങളാണ് അപകടത്തില്‍പ്പെട്ടത്.