ആറന്മുള വിമാനത്താവളം; പുതിയ അപേക്ഷ ഇന്നു പരിഗണിക്കും

193

കൊച്ചി: ആറന്മുള വിമാനത്താവള പദ്ധതിക്കുള്ള പാരിസ്ഥിക അനുമതി തേടി കെ ജി എസ് ഗ്രൂപ്പ് സമര്‍പ്പിച്ച പുതിയ അപേക്ഷ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം ഇന്ന് പരിഗണിക്കും. പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ വിദഗ്‍ദ സമിതിക്ക് മുമ്പാകെയാണ് അപേക്ഷ എത്തുന്നത്.
സംസ്ഥാന സര്‍ക്കാരിന്‍റെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും മന്ത്രാലയം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.
പരിസ്ഥിതി അനുമതിക്കായുള്ള പരിഗണന വിഷയങ്ങൾ തയ്യാറാക്കണമെന്നാണ് കെ ജി എസ് ഗ്രൂപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. പദ്ധതിയുടെ പാരിസ്ഥിതിക ആഘാത പഠനം നടത്തിയ ഏജന്‍സിക്ക് നിലവാരമില്ലെന്ന് ചൂണ്ടിക്കാട്ടി നേരത്തെ കെ.ജി.എസ് ഗ്രൂപ്പിന് ലഭിച്ച പരിസ്ഥിതി അനുമതി ഹരിത ട്രൈബ്യൂണലും പിന്നീട് സുപ്രീംകോടതിയും റദ്ദാക്കുകയായിരുന്നു. അതിന് ശേഷമാണ് പുതിയ അപേക്ഷ കെ.ജി.എസ് ഗ്രൂപ്പ് നൽകിയിരിക്കുന്നത്.