ഈനാംപേച്ചിയെ കൊന്ന് മാംസമെടുത്തു; മൂന്നുപേര്‍ പിടിയില്‍

196

കോതമംഗലം: ഈനാംപേച്ചിയെ കൊന്ന് മാംസം വിൽക്കാൻ ശ്രമിച്ച മൂന്ന് പേർ അറസ്റ്റിൽ. എറണാകുളം ജില്ലയിലെ കോതമംഗലത്താണ് സംഭവം. മാമലക്കണ്ടം മേടമ്പറാ ആദിവാസി കോളനിയിലെ തങ്കൻ, പന്തപ്ര കോളനിയിലെ ബാബു, പിണവൂർക്കുടിയിലെ ജാനു എന്നിവരാണ് അറസ്റ്റിലായത്. മാസം വിദേശത്തേക്ക് കടത്താൻ ശ്രമിക്കവേയാണ് ഇവർ പിടിയിലായതെന്ന് വനംവകുപ്പ് അറിയിച്ചു.
സംസ്ഥാന ഫോറസ്റ്റ് ഇന്റലിജൻസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് മൂന്ന് പേരെയും പിടികൂടിയത്.
ചൈനയുൾപ്പടെയുള്ള വിദേശരാജ്യങ്ങളിലേക്കാണ് ഇവർ ഈനാംപേച്ചിയുടെ മാസം കടത്താൻ ശ്രമിച്ചതെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. മരുന്നിനും മറ്റും ഇവ ഉപയോഗിക്കാറുണ്ടെന്നും അധികൃതര്‍ പറയുന്നു.