ഒഡിഷയില്‍ ഇടിമിന്നലേറ്റ് 35 പേര്‍ മരിച്ചു

187

ഭുവനേശ്വര്‍: ഒഡിഷയില്‍ ഇടിമിന്നലേറ്റ് 35 പേര്‍ മരിച്ചു. 36ഓളം പേര്‍ക്കു പൊള്ളലേറ്റു. പലരുടേയും നില ഗുരുതരമാണ്.
ഖുര്‍ദ, ബാലസോര്‍, ഭക്രക്, കിയോഞ്ചര്‍, മയുര്‍ഭഞ്ച്, നയാഗഡ്, ജാജ്പുര്‍, സംബല്‍പുര്‍ മേഖലകളിലാണ് അപകടമുണ്ടായത്.
ഇന്ന് ഉച്ചതിരിഞ്ഞാണ് ഇടിമിന്നലുണ്ടായത്. പലസ്ഥലത്തും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. മരങ്ങള്‍ കത്തി. വീടുകള്‍ക്കു കേടുപാടുണ്ടായി. സംസ്ഥാനത്തു ശക്തമായ മഴയും തുടരുകയാണ്