സ്വകാര്യ ബസ് മറിഞ്ഞ് കുട്ടികളടക്കം 11 പേര്‍ക്ക് പരിക്ക്

172

പാലക്കാട് കണ്ണാടിയില്‍ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കുട്ടികളടക്കം പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റു. അധികം യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
പാലക്കാട് നിന്നും തോലന്നൂര്‍ക്ക് പോകുന്ന സ്വകാര്യ ബസാണ് കണ്ണാടിയില്‍ വച്ച് മറിഞ്ഞത്. ബസിന്റെ ലീഫ് പൊട്ടിയതായിരുന്നു അപകടകാരണം. തുടര്‍ന്ന് ബസ് തലകുത്തനെ മറിഞ്ഞു. അധികം യാത്രക്കാര്‍ ഇല്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. പരിക്കേറ്റവരെ ഉടന്‍ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലും കണ്ണാടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒരു സ്‌ത്രീക്ക് തലയില്‍ ആഴത്തിലുള്ള മുറിവുണ്ട്. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ലെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും പൊലീസും ക്രെയിന്റെ സഹായത്തോടെയാണ് ബസ് നിവര്‍ത്തിയത്. സ്ഥലത്ത് രണ്ട് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.