പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചു

333

തിരുവനന്തപുരം : പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചു.ആഘോഷ സ്ഥലങ്ങളിലേയും കെട്ടിടങ്ങളിലെയും ഇലക്‌ട്രിക്കല്‍ വയറിംഗും ഉപകരണങ്ങളും പരിശോധിച്ച്‌ സുരക്ഷിതത്വം ഉറപ്പുവരുത്തണം. അഗ്നി സുരക്ഷാ സംബന്ധമായ എല്ലാ ഉപകരണങ്ങളും പരിശോധിച്ച്‌ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കണം. കൊട്ടിടത്തിന് മുകളിലും മൈതാനത്തിലുമുള്ള ഫയര്‍ വാട്ടര്‍ ടാങ്കുകള്‍ നിറച്ചിരിക്കണം. ആവശ്യമായ സാഹചര്യങ്ങളില്‍ പുറത്തുനിന്നും വെള്ളമെടുക്കുന്നതിന് സൗകര്യം ഒരുക്കിയിരിക്കണം. ഫയര്‍ എസ്കേപ്പ് സ്റ്റെയര്‍കേസുകള്‍ / എമര്‍ജന്‍സി സ്റ്റെയര്‍കേസുകള്‍/എക്സിറ്റുകള്‍ എന്നിവ തടസമില്ലാതെ സജ്ജീകരിച്ചിരിക്കണം. എല്‍.പി.ജി സീരിയല്‍ കണക്ഷന്‍ ഉപയോഗിക്കുന്ന ആഘോഷ സ്ഥലങ്ങളിലും കെട്ടിടങ്ങളിലും ആവശ്യമായ കണ്‍ട്രോള്‍ വാല്‍വുകളും അഗ്നിശമന സംവിധാനങ്ങളും ഉണ്ടാവണം.