വനിതാ കമ്മീഷനിൽ പരാതിക്കാർക്കായി പുതിയ നമ്പർ

14

തിരുവനന്തപുരം : വനിതാ കമ്മീഷനിലേക്ക് പരാതി സംബന്ധമായ അന്വേഷണങ്ങൾക്ക്് പുതിയ നമ്പർ നിലവിൽ വന്നു. 9188380783 എന്ന മൊബൈൽ നമ്പറിൽ രാവിലെ പത്ത് മുതൽ അഞ്ച് വരെ വിവരങ്ങൾ അറിയാം. നിലവിലുള്ള 0471 – 2307589, 2302590 എന്നീ ലാൻഡ് നമ്പരുകളിലും ബന്ധപ്പെടാം.

പരാതികൾ keralawomenscommission@yahoo.co.in എന്ന ഇ-മെയിൽ വിലാസത്തിലും keralawomenscommission.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായും രേഖാമൂലം അറിയിക്കാം. രജിസ്റ്റർ ചെയ്യുന്ന പരാതികൾക്ക് അതത് ജില്ലകളിൽ അദാലത്ത് നിശ്ചയിക്കുന്ന മുറയ്ക്ക് നോട്ടീസ് അയയ്ക്കും.