പാക് സൈനിക മേധാവി റഹീല്‍ ഷെരീഫ് വിരമിക്കുന്നതിന് മുമ്പ് ഇന്ത്യയെ കടന്നാക്രമിക്കാന്‍ സാധ്യതയെന്ന് സുരക്ഷാ ഏജന്‍സികളുടെ റിപ്പോര്‍ട്ട്

243

ന്യൂഡല്‍ഹി: പാക് സൈനിക മേധാവി റഹീല്‍ ഷെരീഫ് വിരമിക്കുന്നതിന് മുമ്ബ് ഇന്ത്യയെ കടന്നാക്രമിക്കാന്‍ സാധ്യതയെന്ന് സുരക്ഷാ ഏജന്‍സികളുടെ റിപ്പോര്‍ട്ട്.കടുത്ത ഇന്ത്യാ വിരുദ്ധ ചിന്താഗതിക്കാരനായ റഹീല്‍ ഷെരീഫ് പാക് അധീന കശ്മീരില്‍ ഇന്ത്യ നടത്തിയ മിന്നലാക്രണത്തിന് പ്രതികാരമായി രക്തചൊരിച്ചില്‍ നടത്തണമെന്ന് സൈനികരോട് ആഹ്വാനം ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ നിര്‍ദേശങ്ങള്‍ മറികടന്ന് റഹീല്‍ ഇന്ത്യക്കെതിരെ കടുത്തനിലപാടുകള്‍ സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്നാണ് സുരക്ഷാ ഏജന്‍സികള്‍ പറയുന്നത്.നവംബറിലാണ് റഹീല്‍ ഷെരീഫ് സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കുന്നത്.
അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ പാകിസ്താന്‍ തുടര്‍ച്ചയായി വെടിവെപ്പ് തുടരുന്നതിനാല്‍ ഏതാക്രണവും നേരിടാന്‍ സജ്ജരായിരിക്കാന്‍ ഇന്ത്യന്‍ സൈന്യത്തിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഇന്നലെ നടന്ന ഉന്നതതല സുരക്ഷാ അവലോകന യോഗത്തില്‍ മെട്രോ നഗരങ്ങളിലടക്കം സംസ്ഥാനങ്ങള്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. അതിര്‍ത്തി സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക സുരക്ഷ നല്‍കാനും ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.

NO COMMENTS

LEAVE A REPLY