ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികളുടെ കുത്തേറ്റു മരിച്ച അധ്യാപകന് ഡല്‍ഹി സര്‍ക്കാര്‍ ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു

175

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികളുടെ കുത്തേറ്റു മരിച്ച അധ്യാപകന് ഡല്‍ഹി സര്‍ക്കാര്‍ ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.പടിഞ്ഞാറന്‍ ഡല്‍ഹിയിലെ നംഗോളോയ് സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകന്‍ മുകേഷ് കുമാറാണ് കുത്തേറ്റ് മരിച്ചത്. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് മുകേഷ് കുമാറിന്റെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്.ഹാജര്‍ കുറവായതിന് നടപടിയെടുത്ത അധ്യപകനെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ കയറി മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് മുമ്ബില്‍ കഴിഞ്ഞ ദിവസം കുത്തുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുകേഷ് കുമാര്‍ ഇന്ന് രാവിലെയാണ് മരിച്ചത്.സംഭവത്തില്‍ രണ്ടു വിദ്യാര്‍ത്ഥികളെ പോലീസ് പിടികൂടിയിട്ടുണ്ട്. ഹാജര്‍ കുറവായതിനാല്‍ ഒരു വിദ്യാര്‍ത്ഥിക്കെതിരെ മുകേഷ്കുമാര്‍ നടപടി എടുത്തിരുന്നു. ഈ ദേഷ്യത്തിന് കൂട്ടുകാരനുമായി വന്ന് അധ്യപകനെ കുത്തി പരിക്കേല്‍പ്പിച്ച്‌ ഇവര്‍ ഓടിപ്പോവുകയായിരുന്നു. ഇവരെ ഇന്ന് രാവിലെ നംഗളോയ് പോലീസ് പിടികൂടി. ഒരാള്‍ 18 വയസ് തികയാന്‍ രണ്ടു മാസം ബാക്കിയുള്ളയാളുമാണ്.തിങ്കളാഴ്ച വൈകുന്നേരത്തോടെ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി കൊണ്ടിരിക്കുമ്ബോഴാണ് സംഭവം നടന്നത്. സംഭവത്തില്‍ അധ്യാപകര്‍ പ്രതിഷേധ സമരവുമായി രംഗത്തെത്തിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY