ബ​ന്ധു​നി​യ​മ​നം: ജയരാജനും ശ്രീമതിക്കും താക്കീത്

156

ദില്ലി: ബ​ന്ധു​നി​യ​മ​ന വി​വാ​ദ​ത്തി​ൽ ഇ.​പി. ജ​യ​രാ​ജ​നെ​യും പികെ ശ്രീമതിയെയും സിപിഎം കേന്ദ്രകമ്മിറ്റി താക്കീത് ചെയ്തു. ബ​ന്ധു​നി​യ​മ​ന വി​വാ​ദം സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി യോ​ഗം ചര്‍ച്ച ചെയ്താണ് ഈ തീരുമാനം എടുത്തത്. കേ​ന്ദ്ര​ക​മ്മി​റ്റി യോ​ഗ​ത്തി​ന്‍റെ അവസാന സെഷനിലാണ് നടപടി സ്വീകരിച്ചത്. വ്യ​വ​സാ​യ വ​കു​പ്പി​നു കീ​ഴി​ലെ വി​വി​ധ ത​സ്തി​ക​ക​ളി​ൽ ബ​ന്ധു​ക്ക​ളെ നി​യ​മി​ച്ച​തി​ൽ ഇ.​പി. ജ​യ​രാ​ജ​നും പി.​കെ. ശ്രീ​മ​തി എം​പി​ക്കും വീ​ഴ്ച പ​റ്റി​യി​ട്ടു​ണ്ടെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ഇ​രു നേ​താ​ക്ക​ളു​ടെ​യും വി​ശ​ദീ​ക​ര​ണം തേ​ടി​യ​തി​നു ശേ​ഷം ന​ട​പ​ടി​യെ​ക്കു​റി​ച്ച് കേ​ന്ദ്ര ക​മ്മി​റ്റി യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്നു​മാ​യി​രു​ന്നു തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന പോ​ളി​റ്റ് ബ്യൂ​റോ യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി​രു​ന്ന​ത്. ശ്രീമതി ടീച്ചര്‍ തെറ്റുപറ്റിയെന്ന് കേന്ദ്ര കമ്മിറ്റിയില്‍ അറിയിച്ചു. വി​ഷ​യ​ത്തി​ൽ ജ​യ​രാ​ജ​നും ശ്രീ​മ​തി​ക്കും വീ​ഴ്ച പ​റ്റി​യ​താ​യി സം​സ്ഥാ​ന ഘ​ട​കം കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​നു റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. ഇ​ത് അം​ഗീ​ക​രി​ച്ച പോ​ളി​റ്റ് ബ്യൂ​റോ കേന്ദ്ര കമ്മിറ്റിയില്‍ നടപടിക്ക് നിര്‍ദേശിക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY