നെഹ്റു കോളജിലെ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കില്ലെന്ന് പ്രിന്‍സിപ്പല്‍

232

തൃശൂര്‍: പാമ്ബാടി നെഹ്റു കോളജിലെ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കില്ലെന്ന് പ്രിന്‍സിപ്പലിന്റെ ഉറപ്പ്.
എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയ്യുടെ മരണത്തിനു ശേഷം നടന്ന സമരത്തിന് നേതൃത്വം നല്‍കിയ നാല് വിദ്യാര്‍ഥികളെ മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തിരുന്നു. നാലാം വര്‍ഷ വിദ്യാര്‍ഥികളായ അതുല്‍ ജോസ്, നിഖില്‍ ആന്റണി, സുജേഷ്, മുഹമ്മദ് ആഷിഖ് എന്നിവര്‍ക്കെതിരെയാണ് മാനേജ്ന്റ് നടപടി സ്വീകരിച്ചിരിക്കുന്നത്. പ്രതികാര നടപടിയാണ് മാനേജ്മെന്റ് സ്വീകരിച്ചതെന്നാരോപിച്ച്‌ ഇതിനെതിരെ വിദ്യാര്‍ഥികള്‍ രാവിലെ മുതല്‍ സമരം ആരംഭിച്ചു. സമരത്തിനു ഐക്യദാര്‍ഢ്യവുമായി എസ്‌എഫ്‌ഐ, കെഎസ്യു, എബിവിപി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഉച്ചയോടെ എഐഎസ്‌എഫ്, എഐവൈഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തുകയും പ്രിന്‍സിപ്പലിന്റെ ഒഫീസ് ഉപരോധിക്കുകയും ചെയ്തു. വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി സ്വീകരിക്കില്ലെന്ന ഉറപ്പ് ലഭിക്കാതെ പുറത്ത് പോകില്ലെന്ന് പ്രവര്‍ത്തകര്‍ വാശിപിടിച്ചു. ഇതോടെ പ്രിന്‍സിപ്പല്‍ പ്രവര്‍ത്തകരുടെ ആവശ്യം അംഗീകരിച്ച്‌ രേഖാമൂലം എഴുതി നല്‍കി.

NO COMMENTS

LEAVE A REPLY