നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ വജ്രവേട്ട

158

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ വജ്രവേട്ട. മൂന്നു കോടി 19 ലക്ഷം രൂപ വിലവരുന്ന സ്വർണം പതിച്ച വജ്രാഭരണങ്ങളുമായി രണ്ട് പേരെ വിമാനത്താവളത്തിൽ നിന്ന് വാണിജ്യ നികുതി വകുപ്പ് പിടികൂടി.
രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രേഖകളില്ലാതെ മുംബൈയിൽ നിന്ന് കൊണ്ടുവന്ന വജ്രാഭരണങ്ങൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടിയത്. നികുതി അടയ്ക്കാതെയാണ് കടത്താൻ ശ്രമിച്ചതെന്ന് കണ്ടത്തിയതിനെ തുടർന്ന് വാണിജ്യ നികുതി വിഭാഗത്തിനെ ഏൽപിച്ചു. വജ്രം കൊച്ചിയലെത്തിച്ച മഹാരാഷ്ട്ര സ്വദേശികളായ സുധീറിനെയും മഹേഷിനെയും കസ്റ്റഡിയിലെടുത്തു. 2 ട്രോളി ബാഗുകളിലാണ് ഇവർ വജ്രങ്ങൾ കൊണ്ടുവന്നത്.
കൊച്ചിയിലെ വിവിധ ജുവല്ലറികളിലേക്കായാണ് ആഭരണങ്ങൾ എത്തിച്ചതെന്നാണ് വാണിജ്യ നികുതി വകുപ്പ് ഇൻലിജൻസിന് കിട്ടിയ വിവരം. ഇതിൽ അന്വേഷണം തുടരുകയാണ്. വജ്രാഭരണങ്ങൾ തിരികെ ലഭിക്കാൻ 80 ലക്ഷം രൂപ പിഴ ഈടാക്കണമെന്ന് വാണിജ്യ നികുതി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

NO COMMENTS

LEAVE A REPLY