നെടുമങ്ങാട് ഇനി ഒ ഡി എഫ് പ്ലസ് ബ്ലോക്ക് പഞ്ചായത്ത്

18

നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിനെ ഒ ഡി എഫ് പ്ലസ് (ഓപ്പൺ ഡിഫക്കേഷൻ ഫ്രീ പ്ലസ് )പഞ്ചായത്തായി പ്രഖ്യാ പിച്ചു. ആനാട്, അരുവിക്കര, കരകുളം, പനവൂർ, വെമ്പായം എന്നീ ഗ്രാമപഞ്ചായത്തുകളെ ഒ ഡി എഫ് പ്ലസ് നിലവാരത്തിലേക്ക് ഉയർത്തിക്കൊണ്ടുള്ള പ്രഖ്യാപനവും ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഉദ്ഘാടനവും നവ കേരളം കർമ്മ പദ്ധതി കോർഡിനേറ്റർ ഡോ.ടി.എൻ സീമ നിർവഹിച്ചു. മാലിന്യ സംസ്‌കരണത്തിന്റെ ഉത്തരവാദി ത്തം ജനങ്ങളിൽ നിക്ഷിപ്തമാകണമെന്നും മാലിന്യ നിർമാർജ്ജനം ഓരോരുത്തരുടെയും കടമയാണെന്നും അവർ പറഞ്ഞു.

എല്ലാ വീടുകളിലും ഉപയോഗയോഗ്യമായ ശൗചാലയം, ഗ്രാമപഞ്ചായത്തുകളിൽ പൊതുശൗചാലയം, സ്‌കൂൾ, അങ്കണവാടി, പഞ്ചായത്ത് എന്നിവിടങ്ങളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ശൗചാലയം, പൊതു സ്ഥലങ്ങൾ മാലിന്യ മുക്തമാക്കൽ, വീടുകളിൽ ഖര-ദ്രവ മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിനുള്ള സൗകര്യം, കമ്യൂണിറ്റി കമ്പോസ്റ്റിങ് സംവിധാനം, വീടുകളിൽ ഹരിത കർമസേനയുടെ വാതിൽപ്പടി സേവനം എന്നിവയാണ് ഒ ഡി എഫ് പ്ലസ് നിലവാരത്തിലേക്കു ഉയർത്തുന്നതിനുള്ള മാനദണ്ഡങ്ങൾ. മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി വാർഡ്, പഞ്ചായത്ത് തലങ്ങളിൽ ഹരിതകർമ സേന അംഗങ്ങൾ നിരന്തര പരിശോധന നടത്തും.

നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ ‘അതിജീവനം’ ഹാളിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി ,ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈലജ എസ്, അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധു, പനവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി എസ്, കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖാറാണി യു, വെമ്പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ജയൻ, ശുചിത്വ കേരളം ജില്ലാ കോ ഓർഡിനേറ്റർ , ഹരിത കേരളം മിഷൻ കോ ഓർഡിനേറ്റർ, വിവിധ ജനപ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു.

NO COMMENTS