പാര്‍ട്ടി ലയനവുമായി ബന്ധപ്പെട്ട് ബാലകൃഷ്ണപിള്ളയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് പീതാംബരന്‍ മാസ്റ്റര്‍

188

കൊച്ചി: പാര്‍ട്ടി ലയനവുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ്സ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ളയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരന്‍ മാസ്റ്റര്‍. എന്‍സിപി യോഗത്തിന്റെ അജണ്ടയില്‍ കേരള കോണ്‍ഗ്രസ്സ് (ബി)യുമായുള്ള ലയനം ഇല്ലെന്നും, എന്‍സിപിയിലേക്ക് വരണമോ എന്ന് കേരള കോണ്‍ഗ്രസ്സ് (ബി)യാണ് തീരുമാനിക്കേണ്ടതെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.