എന്‍സിപി നേതൃയോഗം ഇന്ന് കൊച്ചിയില്‍

299

കൊച്ചി : എന്‍സിപി നേതൃയോഗം ഇന്ന് കൊച്ചിയില്‍ ചേരും. പാര്‍ട്ടിക്ക് പുറത്തുനിന്ന് എംഎല്‍എമാരെ ഒപ്പം കൂട്ടി മന്ത്രിസ്ഥാനം നല്‍കാന്‍ ഒരുങ്ങുന്നുവെന്ന വിവാദങ്ങള്‍ക്കിടെയാണ് യോഗം ചേരുന്നത്. മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ് (ബി) നേതാവുമായ ആര്‍ ബാലകൃഷ്ണപിള്ള എന്‍.സി.പിയിലേയ്ക്ക് ചേക്കേറുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ജനുവരി നാലിന് ചേരുന്ന കേരള കോണ്‍ഗ്രസ് (ബി)യുടെ യോഗത്തില്‍ ഇത് ചര്‍ച്ച ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ആറിന് മുംബൈയില്‍ ശരദ് പവാറുമായി ബാലകൃഷ്ണപിള്ള കൂടിക്കാഴ്ച നടത്തും. എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരനും ബാലകൃഷ്ണപിള്ളയ്ക്കൊപ്പം ചര്‍ച്ചയില്‍ പങ്കെടുക്കും.