നവകേരളം ഹ്രസ്വചിത്രസംപ്രേഷണം : പ്രൊപ്പോസലുകൾ ക്ഷണിച്ചു

17

തിരുവനന്തപുരം : ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നിർമ്മിക്കുന്ന നവകേരളം വികസന ഹ്രസ്വ ചിത്രങ്ങൾ സംപ്രേഷണം ചെയ്യുന്നതിന് മലയാളം വാർത്താ ചാനലുകളിൽ നിന്ന് പ്രൊപ്പോസലുകൾ ക്ഷണിച്ചു. 25 മിനുട്ട്, 8-10 മിനുട്ട് ദൈർഘ്യമുള്ള ഹ്രസ്വചിത്രങ്ങൾക്ക് വെവ്വേറെ പ്രൊപോസൽ സമർപ്പിക്കണം.

സംപ്രേഷണ സമയം, നികുതിയുൾപ്പെടെയുള്ള സംപ്രേഷണ ഫീസ്, ആവർത്തന സംപ്രേഷണ സമയം തുടങ്ങിയ വിവരങ്ങൾ ഉൾക്കൊള്ളുന്ന പ്രൊപോസൽ ജൂലൈ 16 നകം ഡയറക്ടർ, ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ്, ഗവ. സെക്രട്ടറിയേറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം.