ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ്ചെയർമാൻ തിരുവനന്തപുരത്ത്

23

തിരുവനന്തപുരം : ന്യൂനപക്ഷ ക്ഷേമത്തിനായി നടപ്പാക്കുന്ന പ്രധാനമന്ത്രിയുടെ പതിനഞ്ചിന പദ്ധതിയുടെ തിരുവനന്തപുരത്ത് നടന്ന അവലോകന യോഗത്തിൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ ആതിഫ് റഷീദ് സംബന്ധിച്ചു. ന്യൂനപക്ഷ വിഭാഗത്തിലെ പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ചയും നടത്തി. 22ന് ഉച്ചയ്ക്ക് തലസ്ഥാനത്തെ മാധ്യമപ്രവർത്തകരുമായി അദ്ദേഹം സംസാരിക്കും.

19ന് കേരളത്തിലെത്തിയ അദ്ദേഹം 20ന് മലപ്പുറത്ത് സന്ദർശനം നടത്തി. തെയ്യങ്ങാട് ഗവ. സ്‌കൂൾ, തൃക്കാവ് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, പുതുപ്പൊന്നാനി ഗവ. ഫിഷറീസ് എൽ. പി സ്‌കൂൾ, കടവനാട് ഗവ. എൽ. പി സ്‌കൂൾ എന്നിവ സന്ദർശിച്ചു.

NO COMMENTS