നാഷണൽ കോളേജിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

36

തിരുവനന്തപുരം നാഷണൽ കോളേജിൽ സ്റ്റാഫ് ക്ലബിൻ്റെ നേതൃത്വത്തിൽ ഇഫ്താർ സംഗമവും PhD നേടിയ അധ്യാപകരെ ആദരിക്കുന്ന ചടങ്ങും നടന്നു.

ത്യാഗത്തിന്റേയും ആത്മസമർപ്പണത്തിൻ്റെയും അതിജീവനത്തിന്റെയും മഹത്തായ പാഠമാണ് ഇഫ്താർ നൽകുന്നതെന്ന്കോളേജ് പ്രിൻസിപ്പൽ ഡോ. എസ്. എ. ഷാജഹാൻ ആശംസകൾ അർപ്പിച്ചുകൊണ്ട് ചടങ്ങിൽ സംസാരിച്ചു.

കൂടാതെ ജസ്റ്റിൻ ഡാനിയേൽ, ബീവി എസ്, ചന്ദ്രമോഹനൻ ടി, ലുത്തിഫി എം, തുടങ്ങിയവർ സംസാരിച്ചു.

സ്റ്റാഫ് ക്ലബ് സെക്രട്ടറി ശ്രീ ശംഭു കെ കെ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ PhD നേടിയ രഞ്ജിനി, ശ്രീ ആൽവിൻ ഡി എന്നിവരെ ആദരിച്ചു.

കൂടാതെ അറബി വിഭാഗം മേധാവി ഉബൈദ് എ യും റംസാൻ സന്ദേശം നൽകി.
.
IQAC  കോഡിനേറ്റർ ഷബീർ അഹമ്മദ് കൃതജ്ഞതയും രേഖപ്പെടുത്തി.

NO COMMENTS