ദേശീയ ബാലശാസ്ത്ര കോൺ​ഗ്രസ് സമാപന സമ്മേളനം മന്ത്രി കടന്നപള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു

114

തിരുവനന്തപുരം : ശാസ്ത്രത്തിന് പുതിയ കണ്ടെത്തലുണ്ടാക്കാൻ കുട്ടികളിൽ അന്വേഷണ തീഷ്ണ വളർത്തിയെടുക്കേണ്ടത് അനിവാര്യ മാണെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി കടന്നപള്ളി രാമചന്ദ്രൻ. ജവഹർ ലാൽ നെഹ്റു ട്രോപ്പിക്കൽ ബോട്ടാണിക്ക് ​ഗാർഡൻ ആന്റ് റിസേർച്ച് സെന്ററിൽ നടന്ന 27മത് ദേശീയ ബാലശാസ്ത്ര കോൺ​ഗ്രസ് സമാ പന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കു കയായിരുന്നു അദ്ദേഹം.

കുട്ടികളെ ശാസ്ത്രത്തോട് ചേർത്ത് നിർത്തി ശാസ്ത്ര പഠനം കൂടുതൽ ഫലപ്രദമാക്കാൻ ദേശീയ ബാലശാസത്ര കോൺ​ഗ്രസിന് സാധി ക്കണമെന്നും രാജ്യത്തിന്റെ ഭാവി കുട്ടികളാ ണെന്ന് തിരിച്ചറിഞ്ഞ് ദീർഘ വീഷണത്തോടെ പ്രവർത്തിച്ച ജവഹർലാൽ നെഹ്റുവിന്റെ പേരിലുള്ള സ്ഥാപനത്തിൽ പരിപാടി നടത്താൻ സാധിച്ചത് അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

10 മുതൽ 17 വയസുവരെയുള്ള കുട്ടികൾക്കാ യാണ് ​ഗവേഷണ മത്സരങ്ങൾ സംഘടിപ്പിച്ചത്. സംസ്ഥാനതലത്തിൽ 105 കൂട്ടികൾ പങ്കെടുത്ത മത്സരത്തിൽ നിന്ന് ജൂനിയർ വിഭാ​ഗത്തിൽ ആറ് കുട്ടികളെയും സിനിയർ വിഭാ​ഗത്തിൽ 10 കുട്ടി കളെയും ദേശിയ തല മത്സരങ്ങൾക്കായി തിര ഞ്ഞെടുത്തു. ഇവർക്കുള്ള സമ്മാനദാനവും മന്ത്രി നിർവഹിച്ചു.

എം എൽ എ ഡി കെ മുരളി
അധ്യക്ഷത വഹിച്ച ചടങ്ങിൽ, ജെ. എൻ. ടി.ബി.ജി.ആർ.ഐ ഡയറക്ടർ പ്രകാശ് കുമാർ,ദേശിയ അക്കാദമി കമ്മിറ്റി ചെയർമാൻ ടി പി രഘുനാഥ്, ദേശിയ അക്കാദമി കമ്മിറ്റി അം​ഗം ലളിത് ശർമ, സംസ്ഥാനതല അക്കാദമി കോർഡിനേറ്റർ എ ബിജു കുമാർ, എൻ.
സി.എസ്.സി സംസ്ഥാന തല കോർഡിനേറ്റർ പി ​ഹരിനാരായണൻ എന്നിവർ പങ്കെടുത്തു.

NO COMMENTS