ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാതല മത്സരം വളരുന്ന ശാസത്ര പ്രതിഭകള്‍-ഒത്തിരി നിരീക്ഷണങ്ങള്‍.

153

കാസര്‍കോട് : സിസംബര്‍ 2, 3 തീയ്യതികളില്‍ തിരുവനന്തപുരം ബൊട്ടാണിക്കല്‍ കേന്ദ്രത്തില്‍ സംസ്ഥാനതല മത്സര ത്തില്‍ പങ്കെടുക്കാനായി ജില്ലാ കോഓര്‍ഡിനേറ്റര്‍ പ്രൊഫ. വി. ഗോപിനാഥന്റെ ബാല ശസ്ത്ര പ്രതിഭകള്‍ തയ്യാറാ കുന്നു. നൂതന ആശയങ്ങളും പരീക്ഷണങ്ങളുമാണ് കുട്ടികള്‍ നടത്തിയത്. സീനിയര്‍ വിഭാഗത്തില്‍ കാഞ്ഞങ്ങാട് ദുര്‍ഗ്ഗാ ഹൈസ്‌കൂളിലെ ഫാത്തിമ മുജീബ് അവതരിപ്പിച്ച റബ്ബര്‍ കാടുകളില്‍ കടന്നു കയറിയ മുപ്ലി ബീറ്റല്‍ എന്ന കീടം ജീവിതം എങ്ങിനെ ദുസ്സഹമാക്കുന്നു എന്ന ചിത്രം വരച്ച് കാണിച്ചു.

ഇതിനെ നേരിടേണ്ട വിദ്യ പരീക്ഷണത്തിലൂടെ ജൈവ കീടനാശിനി എങ്ങിനെ ഉണ്ടാക്കാമെന്ന് അവതരിപ്പിച്ചു. തച്ചങ്ങാട് ഗവ ഹൈസ്‌കൂളിലെ സേ നഹയാകട്ടെ സസ്യ വെവിധ്യങ്ങളാല്‍ സമൃദ്ധമായ കോട്ടപ്പാറയിലെ കാനങ്ങള്‍ ജലപൂരിതമാകുന്ന വിദ്യയാണ് അവതരിപ്പിച്ചത്. പ്ലാസ്റ്റിക്ക് അടങ്ങിയ പരിസ്ഥിതിക്ക് അലോസരം സൃഷ്ടിക്കുന്ന ഡയാപ്പറുകള്‍ക്ക് ജൈവ ബദലുമായി ചായ്യോം ഗവ.ഹൈസ്‌കൂളിലെ നിരഞ്ജന്‍ പി. പ്രകൃതി സൗഹൃദത്തിന് മാറ്റേകുന്നു.

ജൂനിയര്‍ വിഭാഗത്തില്‍ എടനീര്‍ ഗവ. ഹൈ സ്‌കൂളിലെ സിന്ദൂര ആര്‍ എസ് മണ്‍പാത്ര നിര്‍മ്മാണം പ്രോത്സാ ഹിപ്പിച്ച് പ്രകൃതിക്ക് ശല്യമാകുന്ന വസ്തുക്കള്‍ ഉപേക്ഷിക്കാന്‍ ആഹ്വാനം ചെയ്യുന്നു. ഈ തൊഴില്‍ മേഖലയിലെ ജീവിത നിലവാരം വര്‍ധിപ്പിക്കാനും ആരോഗ്യ സംരക്ഷണിന് മണ്‍കല ഉപയോഗം കൂട്ടാനും അഭ്യര്‍ ത്ഥിക്കുന്നു. പൈക്ക പ്രദേശത്തെ മണ്‍കല നിര്‍മാണം, അവരുടെ പ്രശ്‌നങ്ങള്‍ ഒക്കെയാണ് വരച്ച് കാട്ടിയത് കക്കാട്ട് ഗവ. സെഞ്ജു നന്ദന എന്‍എസ് മണ്ണിന്റെ മാറ്റവും അതിന്റെ താരതമ്യ പഠനവുമാണ് അവതരിപ്പിച്ചത്.

ദുര്‍ഗഹൈസ്‌കൂള്‍ ഒഴിച്ചാല്‍ ബാക്കിയെല്ലാം സര്‍ക്കാര്‍ സ്‌കൂളുകള്‍ ആണെന്നത് ഏറെ ശ്രദ്ധിക്കേണ്ട വസ്തുതയാണ്.

NO COMMENTS