ന​ട​ന്‍ റി​സ​ബാ​വ അ​ന്ത​രി​ച്ചു.

58

കൊ​ച്ചി: ന​ട​ന്‍ റി​സ​ബാ​വ (55) അ​ന്ത​രി​ച്ചു. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. വൃ​ക്ക​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ര്‍​ന്ന് കു​റ​ച്ചു​കാ​ല​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

സ്വ​ഭാ​വ ന​ട​നാ​യും വി​ല്ല​ന്‍ വേ​ഷ​ങ്ങ​ളി​ലും തി​ള​ങ്ങി നി​ന്ന റി​സ​ബാ​വ നാ​ട​ക​ത്തി​ലൂ​ടെ​യാ​ണ് സി​നി​മ​യി​ല്‍ എ​ത്തി​യ​ത്. സീ​രി​യ​ല്‍ രം​ഗ​ത്തും ശ്ര​ദ്ധ​നേ​ടി​യ താ​രം ഡ​ബ്ബിം​ഗി​ലും മി​ക​വ് പു​ല​ര്‍​ത്തി​യി​രു​ന്നു. ഡ​ബ്ബിം​ഗി​ന് സം​സ്ഥാ​ന പു​ര​സ്കാ​രം അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി​യി​ട്ടു​മു​ണ്ട്. ബ്ല​സി സം​വി​ധാ​നം ചെ​യ്ത പ്ര​ണ​യം എ​ന്ന ചി​ത്ര​ത്തി​ല്‍ ബോ​ളി​വു​ഡ് താ​രം അ​നു​പം ഖേ​റി​ന് ശ​ബ്ദം ന​ല്‍​കി​യ​ത് മി​ക​ച്ച പ്ര​തി​ക​ര​ണ​മു​ണ്ടാ​ക്കി.

ഷാ​ജി കൈ​ലാ​സ്-​ര​ഞ്ജി പ​ണി​ക്ക​ര്‍ ചി​ത്രം ഡോ. ​പ​ശു​പ​തി​യി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം മ​ല​യാ​ള സി​നി​മാ ലോ​ക​ത്തേ​ക്ക് കാ​ല്‍​വ​യ്പ് ന​ട​ത്തി​യ​ത്. സാ​യി​കു​മാ​ര്‍ ചെ​യ്യാ​നി​രു​ന്ന വേ​ഷം അ​ദ്ദേ​ഹ​ത്തി​ന്‍റെ തി​ര​ക്ക് മൂ​ലം അ​പ്ര​തീ​ക്ഷി​ത​മാ​യി റി​സ​ബാ​വ എ​ന്ന ന​ട​നി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു.

സി​ദ്ധി​ഖ്-​ലാ​ല്‍ കൂ​ട്ടു​കെ​ട്ടി​ല്‍ ഒ​രു​ങ്ങി​യ ഇ​ന്‍ ഹ​രി​ഹ​ര്‍ ന​ഗ​ര്‍ എ​ന്ന ചി​ത്ര​ത്തി​ലെ ജോ​ണ്‍ ഹോ​നാ​യി എ​ന്ന വി​ല്ല​ന്‍ വേ​ഷ​മാ​ണ് അ​ദ്ദേ​ഹ​ത്തെ മ​ല​യാ​ള സി​നി​മാ​ലോ​ക​ത്ത് ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​ക്കി​യ​ത്.

ഇ​രി​ക്കൂ എം​ഡി അ​ക​ത്തു​ണ്ട്, വ​ക്കീ​ല്‍ വാ​സു​ദേ​വ്, തി​രു​ത്ത​ല്‍​വാ​ദി, മ​ല​പ്പു​റം ഹാ​ജി മ​ഹാ​നാ​യ ജോ​ജി, നേ​ര​റി​യാ​ന്‍ സി​ബി​ഐ, ആ​ന​വാ​ല്‍​മോ​തി​രം, ഫ​സ്റ്റ് ബെ​ല്‍, ഭൂ​ത​ക്ക​ണ്ണാ​ടി, അ​നി​യ​ന്‍ ബാ​വ ചേ​ട്ട​ന്‍ ബാ​വ, ച​മ്ബ​ക്കു​ളം ത​ച്ച​ന്‍, നി​ര്‍​ണാ​യ​കം, ന​സ്രാ​ണി തു​ട​ങ്ങി​യ നി​ര​വ​ധി സി​നി​മ​ക​ളി​ല്‍ ശ്ര​ദ്ധേ​യ വേ​ഷ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചു.

കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജീ​വ​ന്‍ നി​ല​നി​ര്‍​ത്തി​യി​രു​ന്ന​ത്. രാ​വി​ലെ മു​ത​ല്‍ നി​ല വ​ഷ​ളാ​യി ഉ​ച്ച​യോ​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. കു​ടും​ബാം​ഗ​ങ്ങ​ളും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും മ​ര​ണ​സ​മ​യ​ത്ത് അ​ടു​ത്തു​ണ്ടാ​യി​രു​ന്നു.

NO COMMENTS