നർസിങ് യാദവിനു നാലു വർഷം വിലക്ക്; ഒളിംപിക്സിൽ മൽസരിക്കാനാകില്ല

249

റിയോ∙ ഗുസ്തി താരം നര്‍സിങ് യാദവിന് നാലുവര്‍ഷം വിലക്ക്. തന്നെ കുടുക്കാന്‍ ഗൂഡാലോചന നടത്തിയെന്ന നര്‍സിങ്ങിന്റെ വാദം രാജ്യാന്തര കായിക കോടതി അംഗീകരിച്ചില്ല. വിലക്ക് അടിയന്തര പ്രാബല്യത്തോെട നിലവില്‍ വന്നു. വിധി എതിരായതോടെ നർസിങ്ങിന് ഒളിംപിക്സിൽ മൽസരിക്കാനാകില്ല.

നർസിങ്ങിനെ കുറ്റവിമുക്തനാക്കിയ നാ‍ഡയുടെ തീരുമാനം കോടതി അംഗീകരിച്ചില്ല. നർസിങ്ങിന്റെ സാമ്പിളിൽ നേരത്തെ ഉത്തേജക മരുന്ന് കണ്ടെത്തിയിരുന്നു. തുടർന്നു നാഡയുടെ പ്രത്യേക അനുമതിയോടെ അദ്ദേഹം ഒളിംപിക്സിനെത്തി. എന്നാൽ ഇതിനെതിരെ രാജ്യാന്തര ഉത്തേജക വിരുദ്ധ ഏജന്‍സി (വാഡ) രാജ്യാന്തര കോടതിയെ സമീപിക്കുകയായിരുന്നു.

തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന നർസിങ്ങിന്റെ വാദം കോടതി തള്ളി. റിയോയില്‍ 74 കിലോ ഗ്രാം ഗുസ്തിയില്‍ ഇന്നായിരുന്നു മല്‍സരം.

NO COMMENTS

LEAVE A REPLY