പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്‍ക്രഡിബിള്‍ ഇന്ത്യ ബ്രാന്‍ഡ് അംബാസിഡര്‍

175

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് ഇനി വിനോദസഞ്ചാര വകുപ്പിന്‍റെ ഔദ്യോഗികമുഖം. ബോളിവുഡ് താരങ്ങളെന്ന പതിവ് സംബ്രദയത്തില്‍ നിന്നു വ്യത്യസ്തമായി ഞായറാഴ്ച നരേന്ദ്രമോദിയെ ‘ഇന്‍ക്രഡിബിള്‍ ഇന്ത്യ’യുടെ ബ്രാന്‍ഡ് അബാസഡറായി തിരഞ്ഞെടുക്കുകയായിരുന്നു. ആമിര്‍ ഖാനായിരുന്നു ഇന്‍ക്രഡിബിള്‍ ഇന്ത്യയുടെ ഏറ്റവും അവസാനത്തെ ബ്രാന്‍ഡ് അംബാസഡര്‍.
നേരത്തെ നടന്‍ അമിതാഭ് ബച്ചനെ ‘ഇന്‍ക്രഡിബിള്‍ ഇന്ത്യ’ ടൂറിസം അംബാസഡറായി നിയമിക്കാനുള്ള നീക്കം വിവാദമായതോടെ സര്‍ക്കാര്‍ പിന്‍വാങ്ങിയിരുന്നു. വിദേശത്ത് കള്ളപ്പണം വെളുപ്പിക്കാന്‍ നല്‍കിയവരുടെ പട്ടികയുമായി വന്ന പാനമ പേപ്പറുകളില്‍ ബച്ചന്‍റെ പേര് വന്നതിനു പിന്നാലെ ഉണ്ടായ വിവാദങ്ങളായിരുന്നു തീരുമാനത്തിലേക്ക് എത്തിച്ചത്. പ്രചാരണത്തിന് ഏറ്റവും അനുയോജ്യമായ മുഖം മോദിയുടേതാണെന്ന് കേന്ദ്ര വിനോദസഞ്ചാരവകുപ്പ് മന്ത്രി മഹേഷ് ശര്‍മ അഭിപ്രായപ്പെട്ടു. മോദി സന്ദര്‍ശിച്ച വിദേശരാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

NO COMMENTS

LEAVE A REPLY