ഇന്ത്യ മറ്റു രാജ്യങ്ങളെ അങ്ങോട്ടുചെന്ന് ആക്രമിക്കാറില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

164

ന്യൂഡല്‍ഹി• മറ്റു രാജ്യങ്ങളെ ഇന്ത്യ അങ്ങോട്ടുചെന്ന് ആക്രമിക്കാറില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മറ്റു രാജ്യങ്ങളുടെ പ്രദേശങ്ങള്‍ക്കായി ഇന്ത്യ മോഹിച്ചിട്ടില്ല. ഭൂമിയോട് ഇന്ത്യയ്ക്ക് ആര്‍ത്തിയില്ലെന്നും മോദി പറഞ്ഞു. പ്രവാസി ഭാരതീയ കേന്ദ്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.രണ്ടാം ലോകമഹായുദ്ധ കാലത്ത് 1.5 ലക്ഷം ഇന്ത്യക്കാരാണു രക്തസാക്ഷികളായത്. എന്നാല്‍ ഇതു ലോകത്തോടു വിളിച്ചു പറയാന്‍ നമുക്കായില്ലെന്നു മാത്രം. പല രാജ്യങ്ങളിലെയും യുദ്ധങ്ങളിലും കലാപങ്ങളില്‍നിന്നും ഇന്ത്യക്കാരും വിദേശികളുമടക്കം നിരവധിപ്പേരെ നമ്മള്‍ രക്ഷപെടുത്തിയിട്ടുണ്ടെന്നും മോദി പറഞ്ഞു.കശ്മീരിലെ ഉറിയില്‍ നടന്ന ഭീകരാക്രമണത്തിനു തിരിച്ചടിയെന്നോണം, നിയന്ത്രണരേഖ കടന്ന് ഇന്ത്യന്‍ സേന മിന്നലാക്രമണം നടത്തിയതിനുശേഷം ആദ്യമായാണ് ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നിലപാടു വ്യക്തമാക്കുന്നത്.കഴിഞ്ഞ ബുധനാഴ്ച അര്‍ധരാത്രിക്കുശേഷം നടത്തിയ കമാന്‍ഡോ നടപടിയില്‍ 38 ഭീകരരെങ്കിലും കൊല്ലപ്പെട്ടെന്നാണു സൂചന. തങ്ങളുടെ രണ്ടു സൈനികര്‍ കൊല്ലപ്പെട്ടെന്നും ഒന്‍പതുപേര്‍ക്കു പരുക്കേറ്റെന്നും പാക്കിസ്ഥാന്‍ സ്ഥിരീകരിച്ചിരുന്നു.