പാക്കിസ്ഥാനെതിരെ ഇന്ത്യ അധികകാലം സംയമനം പാലിക്കില്ലെന്നു യുഎസ് മാധ്യമം

177

വാഷിങ്ടണ്‍ • പാക്കിസ്ഥാനെതിരെ ഇന്ത്യ അധികകാലം സംയമനം പാലിക്കില്ലെന്നു യുഎസ് മാധ്യമം. സംയമനം പാലിച്ച്‌ പ്രശ്നങ്ങള്‍ പരിഹരിക്കുക എന്ന നയമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ ഇത് എല്ലാക്കാലവും തുടരുമെന്ന് പാക്കിസ്ഥാന്‍ കരുതേണ്ട. പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിക്കുകയെന്ന മോദിയുടെ വാഗ്ദാനത്തെ നിരസിച്ചാല്‍ നീചത്വ രാജ്യമായി നിലവിലുള്ളതിനെക്കാള്‍ കൂടുതലായി പാക്കിസ്ഥാന്‍ മാറുമെന്നും യുഎസ് ദിനപത്രമായ ദി വാള്‍ സ്ട്രീറ്റ് ജേണല്‍ പറയുന്നു.ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പാക്ക് സൈന്യം ആയുധധാരികളെ അയയ്ക്കുന്നത് തുടരുകയാണെങ്കില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ശക്തമായ നടപടികള്‍ സ്വീകരിക്കും.അതു സൈനിക നീക്കത്തിലൂടെയല്ല, മറിച്ച്‌ മറ്റു പല മാര്‍ഗങ്ങളിലൂടെയാകും. സിന്ധു നദീജല കരാര്‍ റദ്ദാക്കാനുള്ള നീക്കവും വ്യാപാര ഇടപാടുകളില്‍ പാക്കിസ്ഥാനുള്ള അഭിമതരാഷ്ട്ര പദവി പുനഃപരിശോധിക്കാനുള്ള നീക്കവും ഇതിന്റെ ഭാഗമാണ്.ഉറി ഭീകരാക്രണത്തോടെ ഇന്ത്യ-പാക്ക് ബന്ധം വഷളായെങ്കിലും സൈനിക നടപടിയിലൂടെ പാക്കിസ്ഥാനെ നേരിടാന്‍ മോദി തയാറാകാതിരുന്നതിനെയും പത്രം പ്രശംസിച്ചു. യുദ്ധമുഖത്തിലേക്ക് നീങ്ങാതെ ഭീകരസംഘടനകളെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാനെ രാജ്യാന്തര തലത്തില്‍ ഒറ്റപ്പെടുത്താനാണ് മോദി ശ്രമിച്ചതെന്നും പത്രം വ്യക്തമാക്കുന്നു.

NO COMMENTS

LEAVE A REPLY