പ്രധാനമന്ത്രിയുടെ ഓഫീസ് രണ്ടുദിവസം പ്രവര്‍ത്തിക്കുന്നതു സ്വപ്നനഗരിയില്‍

134

കോഴിക്കോട്: ബി.ജെ.പി. ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കുന്ന രണ്ടു നാള്‍ അദ്ദേഹത്തിന്‍റെ ഓഫീസ് പ്രവര്‍ത്തിക്കുന്നതു സ്വപ്നനഗരിയില്‍. അത്യാധുനിക രീതിയിലാണു താല്‍ക്കാലിക ഓഫീസ് സജ്ജീകരിക്കുന്നത്. പ്രത്യേകതരം ടാര്‍പോളിന്‍ ഉപയോഗിച്ചാണു വിശാലമായ ഓഫീസിന്‍റെ നിര്‍മാണം. പ്രകൃതിസൗഹാര്‍ദമായ രീതിയില്‍ രണ്ടുലക്ഷം ചതുരശ്ര അടിയിലാണ് പ്രധാനമന്ത്രിയുടെ ഓഫീസും അനുബന്ധ മേഖലകളും സജ്ജീകരിക്കുന്നത്. ഇ-ടോയ്ലറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. നിലത്തുനിന്നും നിശ്ചിത ഉയരത്തില്‍ പ്ലൈവുഡ് പാകിയിട്ടുണ്ട്. ഇതിനു മുകളില്‍ എളുപ്പം തീപിടിക്കാത്ത തരം പരവതാനി വിരിക്കും. ശീതീകരിച്ച മൂന്നു കൂടാരങ്ങളാണു പ്രധാനമന്ത്രിക്കു വേണ്ടി തയാറാക്കുന്നത്.കാബിനുകള്‍ ഫൈബര്‍ ഷീറ്റുകള്‍ കൊണ്ടാണു വേര്‍തിരിച്ചിരിക്കുന്നത്. താല്‍ക്കാലിക ഓഫീസില്‍ പ്രത്യേക വിശ്രമമുറിയുമുണ്ട്. വി.വി.ഐ.പികള്‍ക്കായി മുറികളും മൂന്നു കാന്‍റീനും ഇവിടെ ഒരുക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്നു കാന്‍റീനിലേക്കും മുഖ്യവേദിയിലേക്കും കടക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കും.3200 ചതുരശ്ര അടിയിലുള്ളതാണു വേദി. 2000 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. ഇതിനു പുറമേ രണ്ടു പ്രസ് കോണ്‍ഫറന്‍സ് ഹാളും വളണ്ടിയര്‍മാര്‍ക്കും മറ്റുമായുള്ള ഭോജനശാലകളും ഒരുക്കും. വൈഫൈ സൗകര്യവും ഏര്‍പ്പെടുത്തും.പ്രമുഖ നേതാക്കളെ ഇന്‍റര്‍വ്യൂ ചെയ്ുന്നതിനായുയള്ള പ്രത്യേക കാബിനുകളും ഒരുക്കുന്നുണ്ട്. നിര്‍മാണപ്രവൃത്തികള്‍ പുരോഗമിക്കുന്ന സ്വപ്നനഗരിയില്‍ ഫയര്‍ഫോഴ്സിന്‍റെ ഒരു യൂണിറ്റിനെ നിയോഗിച്ചിട്ടുണ്ട്. .

NO COMMENTS

LEAVE A REPLY