ഹിന്ദുത്വത്തെക്കുറിച്ച്‌ രാഹുല്‍ തന്നെ പഠിപ്പിക്കാന്‍ നോക്കേണ്ടെന്ന് പ്രധാനമന്ത്രി

201

ഹൈദരാബാദ് : ഹിന്ദുത്വത്തെക്കുറിച്ച്‌ രാഹുല്‍ തന്നെ പഠിപ്പിക്കാന്‍ നോക്കേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നെഹ്റു കുടുംബത്തിന്‍റെ മുന്‍കാല ചെയ്തികള്‍ ഹിന്ദുക്കള്‍ക്ക് ഏറെ മുറിവുണ്ടാക്കിയിട്ടുണ്ടെന്നും ഇതേക്കുറിച്ച്‌ രാഹുല്‍ വിശദീകരണം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. സോമനാഥ് ക്ഷേത്രം പുനര്‍ നിര്‍മിക്കുന്നതില്‍ നിന്ന് സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ നെഹ്റു തടഞ്ഞിരുന്നു. ഇത് എന്തിനാണെന്ന് രാഹുല്‍ പറയണമെന്നും പ്രധാനമന്ത്രി ശ്രീരാമന്‍ ജീവിച്ചിരുന്നതിന് തെളിവില്ലെന്ന് കോണ്‍ഗ്രസാണ് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത് എന്ന കാര്യം മറക്കരുതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

NO COMMENTS