അച്ചടക്കം ആവശ്യപ്പെടുന്നത് ഏകാധിപത്യമായി മുദ്രകുത്തപ്പെടുന്നുവെന്ന് പ്രധാനമന്ത്രി

228

ന്യൂഡല്‍ഹി : അച്ചടക്കം ആവശ്യപ്പെടുന്നത് ഏകാധിപത്യമായി മുദ്രകുത്തപ്പെടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്ഹിയില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെങ്കയ്യ ജി ജീവിതത്തില്‍ അച്ചടക്കം പ്രാവര്‍ത്തികമാക്കിയ ആളാണെന്നും എന്നാല്‍ നമ്മുടെ രാജ്യത്ത് അച്ചടക്ക രാഹിത്യം പ്രകടമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അച്ചടക്കം ആവശ്യപ്പെട്ട് ആരെങ്കിലും മുന്നോട്ട് വന്നാല്‍ അവരെ ഏകാധിപതികളായി മുദ്രകുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

NO COMMENTS