പ്രധാനമന്ത്രി ഔദ്യോഗിക വെബ്സൈറ്റ് ഇനി മുതല്‍ 13 ഭാഷകളില്‍

236

ന്യൂഡല്‍ഹി: അസമീസ്, മണിപ്പൂരി പതിപ്പുകള്‍ ഇന്ന് പ്രകാശനം ചെയ്തതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വെബ്സൈറ്റ് ഇനി മുതല്‍ 13 ഭാഷകളില്‍ ലഭ്യമാകും. ഇംഗ്ലീഷിനും, ഹിന്ദിയ്ക്കും പുറമേ അസമീസ്, ബംഗാളി, ഗുജറാത്തി, കന്നട, മലയാളം, മണിപ്പൂരി, മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക് എന്നീപ്രാദേശിക ഭാഷകളില്‍ കൂടി പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റിലെ വിവരങ്ങള്‍ ലഭ്യമാകും. ജനങ്ങളിലേക്കെത്താനും ജനങ്ങളോട് ആവരുടെ മാതൃഭാഷയില്‍ത്തന്നെ ആശയവിനിമയം നടത്തുവാനുള്ള പ്രധാനമന്ത്രിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഔദ്യോഗിക വെബ്സൈറ്റ് വിവിധ ഭാഷകളില്‍ ലഭ്യമാക്കിയിരിക്കുന്നത്.

NO COMMENTS