രാജ്യത്തെ ഇത്രയും കാലം കോണ്‍ഗ്രസ്സ് കൊള്ളയടിക്കുകയാണ് ചെയ്തതെന്ന് നരേന്ദ്ര മോദി

164

സൗരാഷ്ട്ര :ഗുജറാത്തില്‍ കോണ്‍ഗ്രസ്സിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കൊള്ളയടിക്കുകയാണ് ഇത്രയും കാലം കോണ്‍ഗ്രസ്സ് ചെയ്തതെന്നും പാവപ്പെട്ടവര്‍ക്ക് അവകാശപ്പെട്ട മുതല്‍ തിരിച്ച് നല്‍കാനാണ് താനെത്തിയിരിക്കുന്നതെന്നും മോദി മോര്‍ബയില്‍ പറഞ്ഞു. ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് മേഖലകളിലെ കുടിവെള്ള ക്ഷാമം പരിഹരിച്ചത് ബിജെപി സര്‍ക്കാരാണെന്നും, സംസ്ഥാനത്ത് ഒരുതുള്ളി വെള്ളം പോലും പാഴാകാതിരിക്കാന്‍ ബിജെപി സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ഗുജറാത്തിനെ അപമാനിച്ചിട്ടുണ്ടെന്നും മോദി ആരോപിച്ചു. മോര്‍ബിയിലെ ദുര്‍ഗന്ധം കാരണം ഇന്ദിര തൂവാലകൊണ്ട് മൂക്കുപൊത്തുന്ന ചിത്രം മാസികയില്‍ അച്ചടിച്ചുവന്നത് ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ വിമര്‍ശനം.

NO COMMENTS