നരേന്ദ്ര മോദിയുടെ ദീപാവലി ആഘോഷം സൈനികര്‍ക്കൊപ്പം

214

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ വര്‍ഷത്തെ ദീപാവലി ആഘോഷം സൈനികര്‍ക്കൊപ്പം. ഒക്ടോബര്‍ 20ന് ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്ന മോദി ചൈന അതിര്‍ത്തിയിലെ സൈനികര്‍ക്കും ഇന്തോ-ടിബറ്റന്‍ അതിര്‍ത്തി പോലീസിനും (ഐടിബിപി) ഒപ്പം ദീപാവലി ആഘോഷത്തില്‍ പങ്കെടുക്കും. 2013ലുണ്ടായ പ്രളയം പോലയുള്ള പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതിനുള്ള നടപടികളും പ്രദേശത്തിന്റെ സൗന്ദര്യവത്കരണവും അടക്കം നിരവധി വികസന പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

NO COMMENTS