ഭീകരവാദത്തിനെതിരെ ലോകരാജ്യങ്ങള്‍ ഒന്നിച്ചുനില്‍ക്കണമെന്ന് നരേന്ദ്രമോദി

148

ബെയ്ജിംഗ്: ഭീകരവാദത്തിനെതിരെ ഇന്ത്യ പോരാട്ടം തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിനായി ലോകരാജ്യങ്ങള്‍ ഒന്നിച്ചുനില്‍ക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബ്രിക്സ് ഉച്ചകോടിയുടെ രണ്ടാം ദിനം ഡയലോഗ് ഓഫ് എമര്‍ജിംഗ് മാര്‍ക്കറ്റ്സ് ആന്‍ഡ് ഡെവലപ്പിംഗ് കണ്‍ട്രീസ് എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു മോദി. ഭീകരതയ്ക്കെതിരേ ലോകരാജ്യങ്ങള്‍ ഒന്നിച്ചുനില്‍ക്കണം. ഭീകരവാദവും സൈബര്‍ സുരക്ഷയും ദുരന്തനിവാരണ മാനേജ്മെന്റുമടക്കമുള്ള വിഷയങ്ങളില്‍ സഹകരണം ശക്തമാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വ്യാപാര വാണിജ്യ വികസനത്തിനായി ചൈനയുടെ സഹകരണം തേടും. വികസനം ലക്ഷ്യമാക്കിയായിരിക്കണം ലോകരാജ്യങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്. എല്ലാവരുടെയും കൈകളിലും വികസനമെത്തണമെന്നതാണ് ഇന്ത്യയുടെ അജണ്ടയെന്നും പ്രധാനമന്ത്രി പറഞ്ഞു.