രാംനാഥ് കോവിന്ദിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

198

ന്യൂഡല്‍ഹി: രാഷ്ടപതി തിരഞ്ഞെടുപ്പില്‍ വിജയിച്ച രാംനാഥ് കോവിന്ദിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതി കാലയളവ് ഉപയോഗപ്രദമായി വിനിയോഗിക്കാന്‍ അദ്ദേഹത്തിന് സാധിക്കട്ടേയെന്ന് മോദി ട്വിറ്ററിലൂടെ ആശംസിച്ചു. തിരഞ്ഞെടുപ്പിന്റെ ജനാധിപത്യ സ്വഭാവം ഉള്‍ക്കൊണ്ട് മത്സര രംഗത്തിറങ്ങിയ മീരാ കുമാറിനേയും മോദി അഭിനന്ദിച്ചു. റാം നാഥ് കോവിന്ദിന് നല്‍കിയ പിന്തുണയ്ക്ക് എംപിമാരോടും ഇലക്‌ട്രല്‍ കോളേജ് അംഗങ്ങളോടും നന്ദി പറയുന്നുവെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.