ഗോരക്ഷയുടെ പേരില്‍ രാജ്യത്തു നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് പ്രധാനമന്ത്രി

243

ന്യൂഡല്‍ഹി: ഗോരക്ഷയുടെ പേരില്‍ രാജ്യത്തു നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് പ്രധാനമന്ത്രി. പെരുന്നാളിന് ദിവസങ്ങള്‍ മുന്‍പ് ജുനൈദ് കൊല്ലപ്പെട്ടതുമായി ബന്ധപെട്ടു പ്രതിപക്ഷം ഉന്നയിച്ച ചോദ്യത്തിനാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അധികാരം ഇല്ലെന്നും ഗോരക്ഷയുടെ പേരില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ചില സാമൂഹ്യ വിരുദ്ധര്‍ നടത്തുന്ന അക്രമങ്ങള്‍ക്കൊന്നും രാഷ്ട്രീയ, മത മാനങ്ങള്‍ കാണരുതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ നടന്ന സര്‍വകക്ഷി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.