വിജയ് മല്യയെ വിട്ടുനല്‍കണമെന്ന് ബ്രിട്ടനോട് നരേന്ദ്ര മോദി

188

വന്‍ സാമ്ബത്തിക ക്രമക്കേടു നടത്തി രാജ്യത്തിന്റെ സ്വത്ത് കൊള്ളയടിച്ച്‌ രാജ്യം വിട്ട വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയോട് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. വിവിധ ബാങ്കുകളിലിലായി 7000കോടി വായ്പയും പലിശയുമടക്കം 9000കോടിരൂപയാണ് മല്യ തിരിച്ചടയ്ക്കാനുള്ളത്. കഴിഞ്ഞ ഫെബ്രുവരി 8ന് മല്യയെവിട്ടുകിട്ടാന്‍ ബ്രിട്ടനോട് കത്തിലൂടെ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ജി20 ഉച്ചകോടിക്കിടെയാണ് മോദി തരേസാമേയെ കണ്ടത്. ലോകത്തെ സാമ്ബത്തിക ശക്തികളായ 19 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ഉള്‍പെട്ടതാണ് ജി20