നരേന്ദ്രമോദി ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

201

ഹാംബര്‍ഗ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇറ്റാലിയന്‍ പ്രധാനമന്ത്രി പാവ്ലോ ജെന്റിലോണിയും കൂടിക്കാഴ്ച നടത്തി. ജി20 ഉച്ചകോടിയില്‍ വെച്ചാണ് ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇറ്റലിയുമായുള്ള രണ്ടാമത്തെ ഉഭയകക്ഷി ഇടപെടല്‍ എന്നാണ് കൂടിക്കാഴ്ചയെ വിദേശകാര്യ മന്ത്രാലയ വക്താവ് ഗോപാല്‍ ബാഗ്ലെ ട്വീറ്റ് ചെയ്തത്.