ഇന്ത്യയെ ലോകവുമായി ബന്ധിപ്പിക്കും : പ്രധാന മന്ത്രി

290

ലഖ്നൗ: യോഗ ഇന്ത്യയെ ലോകവുമായി ബന്ധിപ്പിക്കുന്നുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി. മൂന്നാം അന്താരാഷ്ട്ര യോഗ ദിനം ലഖ്നൗ രമാബായി അംബേദ്കര്‍ മൈതാനത്ത് ഉദ്ഘാടനം സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗ ഇന്ത്യക്കാരുടെ കുടുംബകാര്യം പോലെയാണെന്നും അദ്ദേഹം പറഞ്ഞു. യോഗ ദിനാചരണത്തില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് എന്റെ ആശംസകള്‍ പ്രധാനമന്ത്രി ആശംസകള്‍ നേരുകയും ചെയ്തു. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ രാം നായിക്, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മറ്റു മന്ത്രിമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 50,000 പേരാണ് ഉദ്ഘാടാന ചടങ്ങില്‍ പങ്കെടുക്കുന്നത്. ഡല്‍ഹിയിലും കേരളത്തില്‍ രാജ്ഭവനിലും രാജ്യത്തെ വിവിധ സ്ഥലങ്ങളിലും യോഗാ ദിനാചരണം സംഘടിപ്പിച്ചു