നപ്പട്ട റഫീഖിനെതിരെ ഇന്റർപ്പോൾ റെഡ് കോർണർ നോട്ടീസ്

99

കാസറഗോഡ് : അധോലോകഗുണ്ടാ സിയയുടെ കൂട്ടാളി ഗൾഫിൽ ഒളിവിൽ കഴിയുന്ന ഉപ്പള നപ്പട്ട അട്ടഗോളി . കയ്യാർ. കോളഞ്ച ഹൌസ് മുഹമ്മദ്‌ റഫീഖി (32 )നെതിരെ കാസറഗോഡ് പോലീസിന്റെ അപേക്ഷ പ്രകാരം ഇന്റർപ്പോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു

കൊലപാതകം. തട്ടിക്കൊണ്ടുപോകൽ. മോഷണം. പിടിച്ചുപറി അടക്കം കേരളത്തിലും കർണാടകത്തിലും നിരവധി കേസുകളിൽ പ്രതിയാണ് മുംബൈ വിമാന താവളത്തിൽ വെച്ച് അറസ്റ്റിലായ സിയയുടെ കൂട്ടാളിയായ നപ്പട്ട റഫീഖ്.

ഇത് പ്രകാരം ഇയാളെ ഏതു രാജ്യത്തെ പോലീസിനും എവിടെ വെച്ചും അറസ്റ്റ് ചെയ്യാം ഗുരുതരമായ കുറ്റ കൃത്യങ്ങൾ നടത്തി വിദേശത്തേക്ക് രക്ഷപ്പെട്ട വിവിധ കേസുകളിൽ ഉൾപ്പെട്ട മറ്റു പ്രതികൾക്കെതിരെയും റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികൾ പുരോഗമിച്ചു വരുന്നതായി കാസറഗോഡ് ഡി വൈ എസ പി പി. ബാലകൃഷ്ണൻ നായർ അറിയിച്ചു.

NO COMMENTS