തലസ്ഥാനത്ത് പുതിയ സംവിധാനം നമ്മുടെ സമയത്ത് പാചക വാതകം

219

തിരുവനന്തപുരം •ജോലിക്കു പോകുന്നതിനാല്‍ വീട്ടില്‍ ഇല്ലാതെ വരുന്ന ഓഫിസ് ജീവനക്കാരുള്‍പ്പെടെയുള്ളവര്‍ക്കു ഇനി മുതല്‍ അവര്‍ നിര്‍ദേശിക്കുന്ന സമയത്തു പാചക വാതക സിലിണ്ടര്‍ വീട്ടിലെത്തുന്ന സംവിധാനം തലസ്ഥാനത്തു വരുന്നു.
പാചക വിതരണ പ്രശ്നവുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണു ഈ തീരുമാനം.ജോലി തിരക്കുള്ള സമയങ്ങില്‍ വീട്ടിലെത്തി ജീവനക്കാര്‍ക്കു ഗ്യാസ് വാങ്ങാനും കഴിയാറില്ല. ഈ പ്രശ്നത്തിനു പരിഹാരമായിട്ടാണു പുതിയ സംവിധാനം എ ഡി എം ജോണ്‍ സാമുവല്‍ നിര്‍ദേശിച്ചത്.ഗ്യാസ് ഏജന്‍സികളും നടപടിക്കു പിന്തുണ അറിയിച്ചതോടെ നഗരത്തിലെ ജീവനക്കാരുടെ ആവശ്യം അംഗീകരിക്കപ്പെട്ടു. ജീവനക്കാര്‍ വീട്ടിലുള്ള സമയത്ത് സിലിണ്ടര്‍ വീട്ടിലെത്തണമെങ്കില്‍ അതാത് ഏജന്‍സികളില്‍ നിന്നു ഫോം വാങ്ങി അപേക്ഷ നല്‍കണം.
ഫോമില്‍ അപേക്ഷകന്‍ എവിടെയാണു ജോലി ചെയ്യുന്നതെന്നും പകല്‍ ഏതു സമയത്താണു സിലിണ്ടര്‍ എത്തിക്കേണ്ടതെന്നും വ്യക്തമാക്കണം. ആവശ്യക്കാരുടെ പ്രത്യേക ലിസ്റ്റ് തയ്യാറാക്കിയാകും ഏജന്‍സികള്‍ സിലിണ്ടര്‍ എത്തിക്കുന്നത്.

NO COMMENTS

LEAVE A REPLY