നമ്പി നാരായണന് പത്മ പുരസ്കാരം രാഷ്‌ട്രപതി റാം നാഥ് കോവിന്ദ് സമ്മാനിച്ചു

189

ഡൽഹി : ശാസ്ത്രജ്ഞൻ നമ്പി നാരായണന് പത്മഭൂഷൺ പുരസ്കാരം രാഷ്‌ട്രപതി റാം നാഥ് കോവിന്ദ് സമ്മാനിച്ചു. പുരാവസ്തു ഗവേഷകൻ കെ.കെ.മുഹമ്മദ് പത്മശ്രീ പുരസ്കാരത്തിനും അർഹനായി. പുരസ്കാരവിതരണത്തിന്റെ രണ്ടാം ഘട്ടത്തിൽ 56 പേരാണ് പത്മ ബഹുമതി ഏറ്റു വാങ്ങിയത്. ഈ വർഷം 112 പേർക്കാണ് പത്മപുരസ്ക്കാരങ്ങൾ സമ്മാനിച്ചത്. പുരസ്കാര വിതരണത്തിന്റെ ആദ്യഘട്ടത്തിൽ നടൻ മോഹൻലാൽ പത്മഭൂഷണും ഗായകൻ കെ.ജി.ജയൻ പത്മശ്രീയും ഏറ്റുവാങ്ങിയിരുന്നു.

NO COMMENTS